SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

ബാർ ജീവനക്കാരനെ മർദ്ദിച്ച സംഭവം: പ്രതികൾ പിടിയിൽ

ambala

അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ വിഷ്ണു ( 24 ) പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുന്നപ്ര പുതുവൽ വീട്ടിൽ അർജ്ജുൻ ( 27), മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡിൽ അമ്പലമുക്ക് ശ്രാവൺ ഭവനം വീട്ടിൽ ശ്യാംകുമാർ ( 33) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2-ാം വാർഡിൽ വണ്ടാനം വൃക്ഷ വിലാസം തോപ്പിൽ ജയകുമാർ ( 55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

4ന് രാത്രി 9.30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് വരുന്നതു കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടിനോ തടയാൻ ശ്രമിക്കുകയും അവർ രക്ഷപ്പെട്ട വഴി കാണിച്ച് കൊടുക്കുകയും ചെയ്തു. മടങ്ങി വന്ന ടിനോയെ ഇജാബാ പള്ളിയുടെ കിഴക്ക് വശത്തുള്ള റോഡിന്റെ വടക്ക് ഭാഗത്തുള്ള വീടിന് സമീപം പതുങ്ങി നിന്ന വിഷ്ണു ഹോളോ ബ്രിക്സ് കഷണം കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY