SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

കൂട്ടബലാത്സംഗം: പ്രതികൾക്ക് 40 വർഷം തടവും പിഴയും

shajahan-jyothi-rahim-nau

വർക്കല: അഞ്ചുതെങ്ങ് സ്വദേശിനിയായ സ്ത്രീ(36)യെ 18 വർഷം മുൻപ് കൂട്ടബലാത്സംഗം ചെയ്ത കേസിൽ വർക്കല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധി പ്രസ്താവിച്ചു. നെടുങ്ങണ്ട ഒന്നാം പാലം തോണ്ടയിൽ വീട്ടിൽ ഷാജഹാൻ (45), വെട്ടൂർ കടപ്പുറം കൂട്ടിൽ വീട്ടിൽ പൊടി എന്ന് വിളിക്കുന്ന നൗഷാദ് (46), വക്കം ഊരാംതാഴെ വീട്ടിൽ ജ്യോതി (50). കീഴറ്റിങ്ങൽ പെരുങ്കുളം ലക്ഷം വീട്ടിൽ റഹീം (51) എന്നിവർ കുറ്റക്കാരാണെന്നുകണ്ട് വിവിധ വകുപ്പുകൾ പ്രകാരം 40 വർഷവും 6 മാസവും തടവും 2. 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജഡ്ജി സിനി. എസ്. ആർ ആണ് വിധിച്ചത്. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കേസിലെ മൂന്നാം പ്രതി ഉണ്ണി നേരത്തെ മരണപ്പെട്ടു. അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നിൽ വീട്ടിൽ ഷിജു (42) വിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പിഴത്തുകയിൽ നിന്നു 2 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. 2006 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയെ കടപ്പുറത്തെത്തിച്ച് വാൾ കാട്ടി ഭീഷണിപ്പെടു‌ത്തി കൂട്ട ബലാത്സംഗം ചെയ്തതായാണ് കേസ്. 2010 ലാണ് പൊലീസ് കോടതിയിൽ ചാർജ് ഷീറ്റ് നൽകിയത്. 17 സാക്ഷികൾ, 26 രേഖകൾ, 15 തൊണ്ടി മുതലുകൾ എന്നിവ കോടതിയിൽ ഹാജരാക്കി. അഞ്ചുതെങ്ങ് എസ്. ഐ ജിജി. എൻ, കടയ്ക്കാവൂർ സി. ഐമാരായ കെ. ജയകുമാർ, പി. വേലായുധൻ നായർ, ബി.കെ. പ്രശാന്തൻ, ആർ. അശോക് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവശേഷം യുവതി വീടും സ്ഥലവും വിറ്റ് താമസം മാറിയിരുന്നു. പ്രോസക്യൂഷൻ ലൈസൺ ഓഫീസർ പ്രിയ.ജി.വി, സ്പെഷ്യൽ പബ്ലിക് പ്രോസക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ, അഡ്വ .ശാലിനി.ജി.എസ്, അഡ്വ. എസ്. ഷിബു, അഡ്വ. എ .ഇക്ബാൽ എന്നിവർ പ്രോസക്യൂഷനുവേണ്ടി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY