SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

മുത്തൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

arrest

തിരുവല്ല : പാഴ്സൽ സർവീസിന്റെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിലായി. ലോറി ഡ്രൈവർ കൊല്ലം കരവൂർ പാലമൂട്ടിൽ വീട്ടിൽ എസ്.സന്ദീപ് (24), സഹായി പത്തനംതിട്ട കൊടുമൺ ഐക്കാട് കൊടിയിൽ വീട്ടിൽ ജിതിൻ മോഹൻ (38) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ നടത്തിയ പരിശോധനയിലാണ് ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിൽ 12 പായ്ക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. കൊൽക്കത്തയിൽ നിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്നു ലോറി. പിടിയിലായ ജിതിൻ നിരവധി കഞ്ചാവ് കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല തഹസിൽദാർ സിനിമോൾ മാത്യു സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോജിസ്റ്റിക്സ് എന്ന പേരുള്ള ലോറിയും കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY