SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

യുവതിയെ വെട്ടിക്കൊന്ന് യുവാവ് അത്മഹത്യ ചെയ്തു

al

പുത്തൂർ: വീട്ടിനുള്ളിൽ യുവതിയെ വെട്ടിക്കൊന്ന നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. പുത്തൂർ വല്ലഭൻകര ലാൽ സദനത്തിൽ ലാലുമോനെയാണ് (36) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ എസ്.എൻ പുരം കാരിക്കുഴി ലക്ഷംവീട് കോളനി ഷാജി മന്ദിരത്തിൽ ഷാജിയുടെയും ഗിരിജയുടെയും മകൾ ഷാലുവിനെ (26) ലാലുമോന്റെ മൃതദേഹത്തിനടുത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഷാലുവിനെ കൊലപ്പെടുത്തിയ ശേഷം ലാലുമോൻ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ലാലുമോന്റെ വീട്ടിൽ നിന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയാണ് വാതിലിന് സമീപത്ത് ഷാലുവിനെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. ഉള്ളിലേക്ക് നോക്കിയപ്പോൾ ഇതേ മുറിയിൽ തന്നെ ലാലുമോൻ തൂങ്ങിനിൽക്കുകയായിരുന്നു. തലയുടെ പിൻഭാഗത്തും കൈയിലും വെട്ടേറ്റ നിലയിലായിരുന്ന ഷാലുവിന്റെ ശരീരത്തിൽ അനക്കം കണ്ടതോടെ പുത്തൂർ പൊലീസെത്തി ആംബുലൻസിൽ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തിയപ്പോൾ മരിച്ചു.

പുത്തൂർ ചന്തയിലെ സ്റ്റേഷനറി കടയിൽ ലാലുമോൻ നേരത്തെ ജോലി ചെയ്തിരുന്നു. ഇതിന് എതിർവശത്തുള്ള ടെക്സ്റ്റൈൽസിലെ ജീവനക്കാരിയായിരുന്നു ഷാലു. അവിടെവച്ചാണ് ഇരുവരും പരിചയത്തിലായത്. 2022ൽ ഷാലുവിന്റെ വീടിന് അടുത്തുള്ള റബ്ബർ പുരയിടത്തിലെ മരത്തിൽ ഷാൾ കൊണ്ട് കെട്ടിയിട്ട് ഷാലുവിനെ ലാലുമോൻ ഉപദ്രവിച്ചത് നാട്ടുകാരെത്തി തടഞ്ഞിരുന്നു. തുടർന്ന്, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ഷാലു നൽകിയ പരാതിയിൽ ലാലുമോനെ പുത്തൂർ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം ഷാലു എഴുകോൺ കരീപ്ര സ്വദേശിയെ വിവാഹം കഴിച്ചു. ലാലുമോൻ ജയിലിൽ നിന്നിറങ്ങി പാവുമ്പയിലുള്ള സഹോദരിയുടെ വീട്ടിലേക്കും പോയി. അടുത്തിയിടെയാണ് പുത്തൂരിലെ വീട്ടിലേക്ക് ലാലുമോൻ വീണ്ടുമെത്തിയത്. ഒറ്റയ്ക്കായിരുന്നു താമസം. എന്നാൽ ഷാലു ഈ വീട്ടിലേക്ക് എപ്പോഴാണ് എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇൻക്വസ്റ്റിന് ശേഷം ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രക്തം പുരണ്ട കൊടുവാൾ പൊലീസ് മുറിയിൽ നിന്നു കണ്ടെടുത്തു. ലാലുമോൻ അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY