
തിരുവല്ല : നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡരുകിലെ വെള്ളക്കുഴിയിലേക്ക് മറിഞ്ഞു. നിസാരപരികളുടെ 5 വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാറിനെ (48) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരണം വില്ലേജ് ഓഫീസിന് സമീപത്ത് ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിന്റിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |