SignIn
Kerala Kaumudi Online
Thursday, 22 October 2026 11.58 PM IST

8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

arrest

നേമം: ദേശീയപാതയിൽ പള്ളിച്ചലിൽ 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നേമം വിക്ടറി സ്കൂളിന് സമീപം അമ്പലത്തുവിള വീട്ടിൽ റെജിൻ റഹീം (28) ആണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.എക്സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.വിപണിയിൽ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽക്കാനാണ് അന്യസംസ്ഥാനത്ത് നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് റഹീം.പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രശാന്ത് ജെ.എസ്,അസി.ഇൻസ്‌പെക്ടർ ഗ്രേഡ് സുനിൽ രാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്,ലാൽ കൃഷ്ണ,പ്രസന്നൻ,മനുലാൽ,മുഹമ്മദ് അനീസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജീന,ശ്രീജ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY