SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 AM IST

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

kavitha

ആറ്റിങ്ങൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷത്തിലധികം രൂപ തട്ടിയ യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ഗീതാഞ്ജലിയിൽ കവിതയാണ് (46) അറസ്റ്റിലായത്. അഞ്ചുതെങ്ങ് കായിക്കര സ്വദേശി അജിതയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മകനും ഭർത്താവിനും വിദേശരാജ്യത്ത് ജോലി നൽകാമെന്നു പറഞ്ഞാണ് പ്രതി പണം തട്ടിയത്.

വിദേശത്തുള്ള ഹൈപ്പർമാർക്കറ്റിന്റെ വ്യാജ ഓഫർലെറ്റർ കാണിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതിനെത്തുടർന്ന് അജിത പണം തിരികെയാവശ്യപ്പെട്ടു. ഇതോടെ കവിതയ്ക്കുവേണ്ടി ഇടനിലക്കാരനായ തിരുവനന്തപുരം സ്വദേശി ജയരാജ് പരാതിക്കാരിക്ക് വാങ്ങിയ തുകയ്ക്കുള്ള ചെക്ക് തപാൽ മാർഗം അയച്ചു കൊടുത്തെങ്കിലും പണമില്ലെന്നു കാണിച്ച് ചെക്ക് തിരിച്ചു വന്നതോടെ അജിത തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി. തുടർന്നാണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. കവിതയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY