SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്: നാലുപേർ അറസ്റ്റിൽ

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറംവീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമാടം കോളനിയിൽ താമസിക്കുന്ന പത്തനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ്‌കുമാർ (മുഹമ്മദ് അൻസാരി 29), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തത്.

21 ന് രാത്രിയാണ് സംഭവം. വളയൻചിറങ്ങരയിൽ നിന്നുമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. വിശാലിൽനിന്ന് കുട്ടികളിലൊരാൾ 29000 രൂപ വാങ്ങിയെന്നും തുക തിരിച്ചുകിട്ടാത്തതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

വളയൻചിറങ്ങര ഭാഗത്ത് നിന്ന കുട്ടികളെ ബൈക്കിലെത്തിയ വിശാൽ, നസീബ് എന്നിവർ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. രണ്ടംഗസംഘം ഇവരെ പോഞ്ഞാശേരിയിലെത്തിച്ചു. അവിടെനിന്ന് ഓട്ടോയിൽ കയറ്റി പുക്കാട്ടുപടിയിലുള്ള കുന്നിന്റെ മുകളിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച്‌ മർദ്ദിച്ചു. തുടർന്ന് മൊബൈൽഫോൺ വാങ്ങിയെടുത്തു. പുലർച്ചെ കുട്ടികളിലൊരാളെ അയാളുടെ വീട്ടിൽ കൊണ്ടുപോയി അവിടെയുണ്ടായിരുന്ന ഇരുചക്രവാഹനം തട്ടിയെടുത്തു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തി. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേകടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ്‌ ആര്യ, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ എൽദോ പോൾ, ഇബ്രാഹിം കുട്ടി, ജലീൽ, ശ്രീകുമാർ, റിൻസ്' എം തോമസ്, റാസിഖ്, എ.എസ്.ഐമാരായ അബ്ദുൾ മനാഫ്, നിയാസ്, എം.ബി സുബൈർ എന്നിവർ ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY