SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം: നാല് പേർ പിടിയിൽ

pic

പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഡോക്ടർമാരെ അസഭ്യം പറഞ്ഞു

തൊടുപുഴ: പരിക്കേറ്റ ആളുമായി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിയ യുവാക്കാൾ പൊലീസ്

ഉദ്യോഗസ്ഥരെ മർദ്ദിച്ചു.സംഭവുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി.തൊടുപുഴ പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടിൽ അമൽ (19), മാറിക പുത്തൻപുരയിൽ വീട്ടിൽ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരാണ് പിടിയിലാണ്. തൊടുപുഴ പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്.അദ്ദേഹം . ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ അമലുമായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരുമായും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. ആശുപത്രിയിലെ പൊലീസ് എയിഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബഹളം കേട്ടെത്തി. ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി.തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് പൊലീസുകാരെത്തിയപ്പോൾ യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും ഇവർക്കെതിരെ കേസെടുത്തു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY