SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

കത്തിക്കുത്ത് കേസിലെ പിടികിട്ടാപുള്ളി പിടിയിൽ

1

കോഴിക്കോട്: ജാമ്യത്തിൽ ഇറങ്ങിയ മുങ്ങി നടന്ന കത്തിക്കുത്ത് കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം സുകു ഭവൻ വീട്ടിൽ സുജിത്ത് (40) ആണ് പിടിയിലായത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമീപം ഫുട്പാത്തിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന റഹീം എന്നയാളെ യാതൊരുവിധ പ്രകോപനവും ഇല്ലാതെ ഇയാൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കുകയും കോടതി നടപടികളിൽ ഹാജരാവമെന്നുള്ള ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ടൗൺ പൊലീസ് എസ്.ഐ ജെയിൻ, എ.എസ്.ഐ റിനീഷ്, എസ്.സി.പി ഓ നിതീഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY