SignIn
Kerala Kaumudi Online
Friday, 23 October 2026 12.56 PM IST

യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു; നാലുപേർ അറസ്റ്റിൽ

hhj

ഹരിപ്പാട് : ആറാട്ടുപുഴ പെരുമ്പള്ളി പാലത്തിൽ യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. കഴിഞ്ഞദിവസം രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതികളായ ആറാട്ടുപുഴ കൊച്ചുപറമ്പിൽ അഖിൽ രാജ് (25), കോട്ടശ്ശേരിൽ വീട്ടിൽ സ്വരാജ്.( 23) ആറാട്ടുപുഴ തറയിൽകടവ് ശ്രുതി ഭവനത്തിൽ സുബിൻ ( 24), പെരുമ്പള്ളി കൊച്ചുവീട്ടിൽ വിഷ്ണു(21) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വട്ടച്ചാൽ ബിജു ഭവനത്തിൽ ആദർശ്( അപ്പു-20), പെരുമ്പള്ളി കരിത്തറയിൽ വീട്ടിൽ അരുൺ (കണ്ണൻ-22), എന്നിവരും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേർന്നാണ് ചേരിതിരിഞ്ഞ് സംഘട്ടനം ഉണ്ടായത്. മുൻ വൈരാഗ്യം ആണ് സംഭവത്തിന് പിന്നിലെന്നു തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുപറ്റിയ ആദർശിനെയും, അരുണിനെയും കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിനു ശേഷം ആശുപത്രിയിലും സംഘർഷം ഉണ്ടായി. തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അജിത്ത്, ബൈജു, സി.പി.ഒമാരായ പ്രദീപ്, ശ്യാം, ഇക്ബാൽ ഷിജു, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് . ആദർശ് കായംകുളം താലൂക്ക് ആശുപത്രിയിലും അരുൺ വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY