SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 AM IST

പാറശാല ഷാരോൺ വധം: കൂട്ടുകാരി വീട്ടിൽ വച്ച് കഷായം നൽകിയതായി മരണമൊഴി മജിസ്ട്രേറ്റ് തെളിവ് നൽകി

crime

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് തെളിവ് നൽകി. നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻസ് ജഡ്ജി എ.എം.ബഷീർ മുമ്പാകെ വീഡിയോ കോൺഫറൻസ് സംവിധാനത്തിലാണ് മജിസ്ട്രേറ്റിനെ വിസ്തരിച്ചത്.2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേന്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്.

താൻ ഷാരോണിനെ കാണുമ്പോൾ തികച്ചും ബോധവാനായിരുന്നു.മൊഴി നൽകാൻ പ്രാപ്തനായിരുന്നുവെന്നും മജിസ്ട്രേറ്റ് മൊഴി നൽകി. ഷാരോൺ ശ്വാസതടസം കാരണം വാക്കുകൾ മുറിഞ്ഞാണ് സംസാരിച്ചത്.ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നും ഷാരോൺ പറഞ്ഞതായി ജഡ്ജി മൊഴി നൽകി.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാറിന്റെ മുഖ്യവിസ്താരത്തിലാണ് മജിസ്ട്രേറ്റ് മൊഴി നൽകിയത്.തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയോടൊപ്പം അമ്മ സിന്ധുകുമാരിയും അമ്മാവൻ നിർമ്മല കുമാരൻ നായരും കൂട്ടുപ്രതികളാണ്. ഇതിന്റെ തുടർവിചാരണ ഇന്നും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY