SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

കൊലപാതകശ്രമം: പ്രതി പിടിയിൽ

kothamangalam

കോതമംഗലം: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ വട്ടപ്പിള്ളിയിൽ എൽദോസ് ചാക്കോയെ (45) പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പല്ലാരിമംഗലം അടിവാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം അലി, സുഹൃത്ത് ഇസ്മായിൽ എന്നിവരെയാണ് ആക്രമിച്ചത്. ഇബ്രാഹിം അലിയുടെ മറ്റൊരു സുഹൃത്തിന്റെ മൊബൈൽഫോൺ എൽദോസ് വാങ്ങിവച്ചിരുന്നത് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഇവരെ ആക്രമിക്കാൻ കാരണം. ഇൻസ്പെക്ടർ കെ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY