
ആലപ്പുഴ : ലഹരി വസ്തുക്കളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പുന്നപ്ര കുറവന്തോടിൽ ഫാറൂഖ്.എ. ജബ്ബാറാണ്(32) 2.4619 ഗ്രാം മെത്താഫിറ്റമിനുമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ കുറവന്തോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഉദ്യോഗസ്ഥരായ ഫെമിൻ ജി, ഇ. കെ. അനിൽ,വിജയകുമാർ.പി വർഗീസ് പയസ്,ഗോപികൃഷ്ണൻ,വിപിൻ.വി.ബി, ഡ്രൈവർ വർഗീസ് എ. ജെ എന്നിവരും എക്സൈസ് സംഘത്തിലുൾപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |