SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.24 AM IST

13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

kanchavu-arrest

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മണ്ണുത്തി - പാലക്കാട് ദേശീയപാതയിൽ പട്ടിക്കാടിനടുത്ത് മുടിക്കോട് സെന്ററിൽ വച്ചാണ് 13 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി തറയിൽ വീട്ടിൽ ജെയ്‌സൺ (22), അങ്കമാലി സ്വദേശി കരേടൻ വീട്ടിൽ ജോജു (19) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

ഇന്നലെ വൈകീട്ടാണ് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്നും പ്രതികളെ പിടികൂടിയത്. ഏഴ് പൊതികൾ അടങ്ങിയ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കടത്തിയത്. തൃശൂർ സിറ്റി പൊലീസ് ഡാൻസാഫ് എസ്.ഐ കെ.സി.ബൈജു സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതികളെ പീച്ചി പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY