SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ റിമാൻഡിൽ

midhun

തലയോലപ്പറമ്പ് : പൊതിയിലെ പലചരക്ക് വ്യാപാരിയെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ. തലയോലപ്പറമ്പ് പാലാംകടവ് വൈപ്പേൽ മിഥുൻ (37), പൊതി ചക്കുംകുഴിയിൽ നിഖിൽ (37), ) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. റെയിൽവേ മേൽപ്പാലത്തിന് സമീപം പലചരക്ക് കട നടത്തുന്ന തലപ്പാറ തുരുത്തേൽ ജോയി (61) നാണ് ഗുരുതരമായി പരിക്കേ​റ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് സംഭവം. പൊതി കള്ളുഷാപ്പിന് സമീപം മീൻ തട്ട് ഇട്ട് വില്പന നടത്തുകയായിരുന്ന മ​റ്റൊരു വ്യാപാരിയുമായി യുവാക്കൾ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ അവിടെ മീൻ വാങ്ങാൻ എത്തിയ ജോയി ഇത് ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണം. ജോയി പൊതിയിലെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയോലപ്പറമ്പ് എസ്.എച്ച്.ഒ വിപിൻ ചന്ദ്രൻ , എസ്.ഐ മാരായ പി.എസ്. സുധീരൻ, ആർ.അജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY