
ആലപ്പുഴ: വില്പനക്കായ സൂക്ഷിച്ച കഞ്ചാവും ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയുൾപ്പെടെ രണ്ട് യുവാക്കളെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം പെരിങ്ങാല അൽത്താഫ് മൻസിലിൽ അൽത്താഫ് (18), വെസ്റ്റ് ബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾഹക്ക് (28) എന്നിവരെയാണ് കായംകുളം, കരീലക്കുളങ്ങര പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് 1.400ഗ്രാം കഞ്ചാവും 31ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ വിൽക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അൽത്താഫ് പിടിയിലായത്.
അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ വൻതോതിൽ ഹെറോയിൻ വില്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് മിറാജുർ ഹക്കിനെ പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കായംകുളം ഡിവ. എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം സി.ഐ അരുൺഷാ, എസ്.ഐ രതിഷ് ബാബു, പ്രൊബേഷൻ എസ്.ഐ ശരത്, സി.പി.ഒ സബിഷ് , അതുല്യമോൾ , കരിലക്കുളങ്ങര സി.ഐ നിസാമുദ്ദീൻ, ഗ്രേഡ് എസ്.ഐ ലതി, സി.പി.ഒ വിനോദ്, രഞ്ചിത്ത്, പിങ്ക് പെട്രോൾ അംഗങ്ങളായ ആമിന, അർച്ചന എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |