
ചെറുതുരുത്തി: പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവേ, യുവാവിനെ ബ്ളേഡ് കൊണ്ട് ആക്രമിച്ച കേസിൽ ആറ്റൂർ അരങ്ങത്ത് പറമ്പിൽ ഷാഫിലിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൂർക്കര വളവ് ആറ്റൂർ പൂവത്തിങ്കൽ വീട്ടിൽ ഷുഹൈബിനെയാണ് ആക്രമിച്ചത്. യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം ഷാഫിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഒളിവിൽ പോയ പ്രതിയെ വടക്കാഞ്ചേരി ഉത്രാളിക്കാവ് അമ്പലത്തിന് സമീപത്ത് നിന്ന് ചെറുതുരുത്തി പൊലീസ് പിടികൂടുകയായിരുന്നു.
പ്രതിയുടെ മുഖത്തും ദേഹത്തും മർദ്ദനമേറ്റ പാടുണ്ട്. പ്രതിയെ വൈദ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാഫിലിന് എതിരെ കൊലപാതക ശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചെറുതുരുത്തി എസ്.ഐ എ.ആർ.നിഖിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |