SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 PM IST

അഞ്ചുതെങ്ങ് ഇറങ്ങുകടവിൽ വ്യാജമദ്യം പിടികൂടി

a

കടയ്ക്കാവൂർ: ന്യൂഇയർ ഡ്രൈഡേ പ്രമാണിച്ച് അഞ്ചുതെങ്ങ് ഭാഗത്ത് നടത്തിയ റെയ്ഡിൽ വ്യാജമദ്യം പിടികൂടി. ചിറയിൻകീഴ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് അഞ്ചുതെങ്ങ് മാമ്പള്ളി ഇറങ്ങുകടവ് റോഡിൽ നിന്ന് 27 ലിറ്ററോളം വരുന്ന വ്യാജമദ്യം പിടികൂടിയത്.

പുതുച്ചേരിയിൽ നിന്ന് വില്പനയ്ക്കായി മാരുതി വാഗനർ കാറിൽ കടത്തികൊണ്ടുവന്ന വ്യാജമദ്യമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.സംഭവത്തിൽ സജി,അനിരുദ്ധൻ എന്നിവർക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

വ്യാജമദ്യവും വാഹനവും 30,000 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.ചിറയിൻകീഴ് റേഞ്ചിൽ യു/എസ് 12 സി.ആർ /ഡബ്യു 55സി, 67ബി, 58, 55(i) വകുപ്പുകൾ പ്രകാരമാണ് സി.ആർ.നമ്പർ 1/25 ആയി കേസ് രജിസ്റ്റർ ചെയ്തത്.റെയ്ഡിൽ എ.ഇ.ഐ. ജി.ഡി രാജേഷ് കെ.ആർ,ബിജു,പി.ഒ.അബ്ദുൾ ഹാഷിം,പി.ഒ ജി.ഡി ദേവിപ്രസാദ്,സി.ഇ.ഒമാരായ വൈശാഖ്,അജാസ്,അജിത്കുമാർ,ശരത്ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY