
നേമം: വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂർ പങ്കാരു അഡിഗലാർ നഗർ ഹൗസ് നമ്പർ 1-ൽ വെങ്കടേഷ് ബാലമുരുഗ(29)നെയാണ് നേമം പൊലീസ് അറസ്റ്ര് ചെയ്തത്. ഇക്കഴിഞ്ഞ 27ന് പകൽ പത്ത് മണിക്കാണ് സംഭവം. പള്ളിച്ചൽ പെരിങ്ങമ്മല തുമ്പി വീട്ടിൽ വേലായുധൻ നായരുടെ ഭാര്യ രാധാമണിയമ്മ(70)യുടെ മാലയാണ് പൊട്ടിച്ചു കടന്നു കളഞ്ഞത്. ഇവർ മകന്റെ വീട്ടിൽ നിന്ന് പ്രാവച്ചമ്പലം കുടുംബന്നൂരിലെ കുടുംബ വീട്ടിലേക്ക് നടന്നു പോകുംവഴി പള്ളിച്ചൽ സദാശിവൻ റോഡിൽ വച്ചാണ് മോട്ടോർസൈക്കിളിൽ വന്ന പ്രതി മാല പൊട്ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |