
കോട്ടയം : ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വൈക്കം തലയാഴം താലിശ്ശേരിയ്ക്കൽ വർഗ്ഗീസ് ഭാര്യ സോഫിക്ക് 19 ലക്ഷം നഷ്ട പരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റൽ ട്രൈബ്യൂണൽ ജഡ്ജ് കെന്നത്ത് ജോർജ്ജ് ഉത്തരവായി. ഭർത്താവ് വർഗ്ഗീസിനൊടൊപ്പം ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് ഏറ്റുമാനൂർ - കല്ലറ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കല്ലറ ജംഗ്ഷനിലായിരുന്നു സംഭവം. അപകട സമയം ബൈക്ക് ഓടിച്ച ഭർത്താവിനും ബൈക്ക് ഇൻഷ്വർ ചെയ്ത കമ്പനിക്കുമെതിരായി ഭാര്യ നൽകിയ ഹർജി നൽകുകയായിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന വാദം കോടതി ശരിവച്ചു. ഹർജിക്കാരിക്കായി അഡ്വ.പി.രാജീവ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |