SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

കരുനാഗപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

excise-squard

കൊല്ലം : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവിന്റെ നിർദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ, പാവുമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ രണ്ടു കേസുകളിലായി 6.306 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓച്ചിറ വില്ലേജിൽ കൊറ്റമ്പള്ളി ,കുന്നിൽ വീട്ടിൽ സാബു (51 ), വള്ളികുന്നം വില്ലേജിൽ ചൂനാട്, ടി. വി ഹൗസിൽ അസ്‌ലം ഷാ (26 ) എന്നിവരെ അറസ്റ്റ് ചെയ്‌തു. സാബുവിന്റെ കൈയ്യിൽ നിന്ന് 4.150കിലോഗ്രാം കഞ്ചാവും അസ്‌ലം ഷായുടെ കൈയ്യിൽ നിന്നും സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന 2.156 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനികളാണ്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അനീഷ്, ജൂലിയൻ ക്രൂസ്, ജോജോ, സൂരജ്,, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിജി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY