
തിരുവനന്തപുരം: വഞ്ചിനാട് ഭവന നിർമ്മാണ സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.സംഘത്തിലെ പ്രധാന കളക്ഷൻ ഏജന്റ് വള്ളക്കടവ് ഗംഗാനഗർ ടി.സി 43/328-ബി പുള്ളുവൻതറ 32ൽ പ്രവീണിന്റെ ഭാര്യ സുജിതയെയാണ് കോടതി റിമാൻഡ് ചെയ്തത്.സുജിതയുടെ മാതാവ് ഉഷ,ഭർത്താവ് പ്രവീൺ,സഹോദരൻ സുജിത് എന്നിവരും ബാങ്കിൽ നിന്ന് ലക്ഷങ്ങൾ ലോണെടുത്തശേഷം മുങ്ങിയതായി രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റി റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് പ്രസിഡന്റ് കാലടി വിജയകുമാർ,വൈസ് പ്രസിഡന്റ് ജി.എസ്.പ്രകാശ്,ബോർഡ് മെമ്പർ ഗീത എൻ.ആർ എന്നിവർ ചേർന്ന് ഒരു കോടി 27 ലക്ഷത്തോളം രൂപ വീതം തട്ടിയെന്നാണ് രജിസ്ട്രാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ പറയുന്നത്. കാലടി വിജയകുമാർ,ശ്രീകല,ബാങ്ക് മാനേജർ ഗോപകുമാർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വൈസ് പ്രസിഡന്റ് ജി.എസ്.പ്രകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 10ലേക്ക് മാറ്റിയിട്ടുണ്ട്.
2023 ജൂലായിലാണ് ഭരണസമിതി ബോർഡ് അംഗങ്ങൾക്കെതിരെയും ലോണെടുത്തും മറ്രും പണം തട്ടിയ 24 പേർക്കെതിരെയും രജിസ്ട്രാർ ഓഫ് കോഓപ്പറേറ്രീവ് സൊസൈറ്റി ഹൈക്കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി മുൻപാകെ വന്ന കേസ് ഹൈക്കോടതി രണ്ട് മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.
തുറക്കാതെ
വഞ്ചിയൂർ പൊലീസ് ബാങ്കിൽ റെയ്ഡ് നടത്തി താക്കോൽ കൊണ്ടുപോയതിനാലാണ് ബാങ്ക് തുറക്കാനാകാത്തതെന്ന് അഡ്മിനിസ്ട്രേറ്റർ രേഖാമൂലം ജോയിന്റ് രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. തുടർ നടപടികൾ ആലോചിക്കുമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |