SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ

hjj

ഹരിപ്പാട് :ഹരിത കർമ്മ സേനാംഗത്തിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. മുതുകുളം ശ്രീ മന്ദിരത്തിൽ സോജേഷ് ( 36) ആണ് പിടിയിലായത്.കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗം രഞ്ജു മോളുടെ സ്കൂട്ടറാണ് മോഷ്ടിച്ചത്. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി.സ്കൂട്ടറിൽ നിന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.ഹരിപ്പാട് എസ്. എച്ച്. ഒ മുഹമ്മദ് ഷാഫി, എസ്. ഐ മാരായ ശ്രീകുമാർ, ഷൈജ,​ സി.പി ഓമാരായ നിഷാദ്, സജാദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY