SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

പത്രഏജന്റിനെ കുത്തിപ്പരിക്കേല്പിച്ച സംഭവം; പ്രതിയെ പിടികൂടുന്നില്ലെന്ന് ആക്ഷേപം

giresh

കിളിമാനൂർ: പത്രവിതരണക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം. കേരള കൗമുദി കൃഷ്ണൻകുന്ന് ഏജന്റ് പനപ്പാംകുന്ന് മലയ്ക്കൽ പരുത്തൻകോട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ജി.ഗിരീഷ് കുമാറിനെയാണ് (40)കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സമീപവാസിയായ സഹകരണ വകുപ്പ് ജീവനക്കാരൻ കൊച്ചനിയെന്ന ടി.സജീവിനെതിരെ (52)കിളിമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഡിസംബർ 31ന് രാവിലെ 8.30ഓടെ സജീവ് ജോലി ചെയ്യുന്ന സഹകരണ ബാങ്കിന്റെ വാഹനവുമായി കാലായ്ക്കോട് -വലിയകണ്ടം - പനപ്പാംകുന്ന് റോഡിലൂടെ വരുമ്പോൾ പത്രവിതരണം നടത്തുകയായിരുന്ന ഗിരീഷിന്റെ സ്കൂട്ടർ വഴിയിൽ പാർക്ക് ചെയ്തിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇവിടെ നിന്ന് ഇവർ പോയെങ്കിലും ഉച്ചയ്ക്ക് തുമ്പോട് വച്ചും വൈകിട്ട് ഇതേ സ്ഥലത്തു വച്ചും വീണ്ടും വാക്കുതർക്കമുണ്ടായി.

വൈകിട്ട് നടന്ന തർക്കത്തിനിടെ സജീവ് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഗിരീഷിന്റെ ഇടതുകൈത്തണ്ടയിൽ മാരകമായി കുത്തി മുറിവേല്പിക്കുകയായിരുന്നു.

ചോര വാർന്ന് അബോധാവസ്ഥയിലായ ഗിരീഷിനെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മുറിവിൽ 12 തുന്നലുണ്ട്.കേസെടുത്തെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY