SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: അഞ്ച് വർഷം കഠിനതടവും പിഴയും

shajahan

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു.അതിയന്നൂർ തലയിൽ ഒരുമ റസിഡൻസിയിൽ ഷാജഹാനെയാണ് (62) പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകാനും തുക അടച്ചില്ലെങ്കിൽ അഞ്ച് മാസം അധിക തടവുകൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

2023 സെപ്തംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.ട്യൂഷൻ പഠിക്കാൻ പോയ കുട്ടിയെയാണ് പീഡിപ്പിച്ചത്.തുടർന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന ആർ.സജീവാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY