SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ച്ച പ്ര​തി​കൾ അ​റ​സ്റ്റിൽ

balaji-sreekanth

കൊല്ലം: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധത്തിൽ യു​വാ​വി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ച്ച പ്ര​തി​കൾ പി​ടി​യി​ൽ. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേൽ​ചേ​രി പാ​വൂർ വീ​ട്ടിൽ ശ്രീ​കാ​ന്ത് (ബാ​ലാ​ജി), ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേൽ ചേ​രി കു​മ്പ​ള​ത്ത് കി​ഴ​ക്കതിൽ വീ​ട്ടിൽ ലെ​നിൻ (ബ്ലാ​ക്ക് സ​ന്തോ​ഷ്) എ​ന്നി​വ​രാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ സ​ജീ​വി​ന്റെ കൈ​യിൽ നി​ന്ന് ബാ​ലാ​ജി പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. തി​രി​കെ കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ടർ​ന്ന് ജ​നു​വ​രി 10ന് കാ​വ​നാ​ട്ടെ ബാ​റിൽ വ​ച്ച് തർക്കമുണ്ടായി. തുടന്ന് ബാ​ലാ​ജി സ​ജീ​വി​നെ അ​സ​ഭ്യം വി​ളി​ച്ച് മർ​ദ്ദി​ക്കു​ക​യും കൂ​ട്ടുപ്ര​തി​യാ​യ ലെ​നി​ന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വെ​ട്ടുക​ത്തി വാ​ങ്ങി കൊ​ല​പ്പെ​ടു​ത്താൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ർു.

സ​ജീ​വി​ന്റെ തോ​ളി​നും മു​തു​ക​ത്തും ത​ല​യി​ലും ആ​ഴ​ത്തിൽ മു​റി​വേറ്റു. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷൻ പ​രി​ധി​യിൽ നി​ര​വ​ധി ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സ് ഇൻ​സ്‌​പെ​ക്ടർ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തിൽ സബ് ഇൻ​സ്‌​പെ​ക്ട​റാ​യ സു​രേ​ഷ് കു​മാർ, എ​സ്.സി.പി.ഒ വി​നോ​ദ്, ബി​ജു​കു​മാർ, സി.പി.ഒമാ​രാ​യ സി​ദ്ധി​ഷ്, അ​ജി​ത്ത്​ച​ന്ദ്രൻ, പ്ര​വീൺ​കു​മാർ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY