SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

ലോഡ്ജ് മുറിയിലെ കൊലപാതകം : ആശയുടെ ബാഗിൽ വസ്ത്രങ്ങൾ, കുമാറിന്റെ കൈയിൽ 50,000 രൂപ

READ ENGLISH VERSION

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട ആശയുടെ ബാഗിൽ നിന്ന് വസ്ത്രങ്ങളും ആത്മഹത്യ ചെയ്ത കുമാറിന്റെ പക്കൽ 50,000 രൂപയും കണ്ടെത്തിയതായി തമ്പാനൂർ പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് പേയാട് കാവുവിള ലക്ഷംവീട്ടിൽ കുമാർ(52),പേയാട് ചെറുപാറ എസ്.ആർ ഭവനിൽ ആശ (42) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടന്ന ലോഡ്ജ് മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. ആശയുടെ ബാഗിൽ നിന്നാണ് വസ്ത്രങ്ങൾ പൊലീസിന് ലഭിച്ചത്. കുമാറിന്റെ ബാഗിലും വസ്ത്രങ്ങളുണ്ടായിരുന്നു. കുമാറിന്റെ പോക്കറ്റിൽ നിന്നാണ് 50,​000 രൂപ പൊലീസിന് ലഭിച്ചത്. എവിടെയോ ദൂരയാത്ര പോകാൻ ഇവർ തീരുമാനിച്ചിരുന്നെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടർന്നുള്ള വാക്കുതർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു. ആശയുടെ മൃതദേഹത്തിൽ മൂടിയിട്ടിരുന്ന ബെഡ്ഷീറ്റ് ലോഡ്ജിലേതല്ലെന്നും കുമാർ കൊണ്ടുവന്നതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിക്രൂര കൊലപാതകം

അതിക്രൂരമായി കൊലപാതകം നടത്തിയ ശേഷമാണ് കുമാർ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ആശയുടെ കഴുത്തിൽ നാല് മുറിവുകളുണ്ട്. കത്തി കൊണ്ട് ആഞ്ഞ് കുത്തിയപ്പോഴുള്ള മുറിവുകളാണിത്. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഈ മുറിവുകൾ മരണകാരണമായെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. ആശയുമായി മൽപ്പിടിത്തം നടത്തുന്നതിനിടെ കുമാറിന്റെ കൈയിലും കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തി. കുമാർ തൂങ്ങിമരിച്ചതാണെന്നും സ്ഥിരീകരിച്ചു. കുമാറുമായുള്ള സൗഹൃദം വേണ്ടെന്ന് ആശയുടെ വീട്ടിൽ വിലക്കിയിരുന്നതായും തമ്പാനൂർ പൊലീസ് പറഞ്ഞു.

രണ്ടുവർഷം മുമ്പ് ഇവർ

വന്നിരുന്നതായി മൊഴി

ഇതേ ലോഡ്ജിൽ ഇവർ രണ്ടുപേരും ഒരുമിച്ച് വന്നിരുന്നതായി മാനേജർ സ്ഥിരീകരിച്ചെന്ന്

പൊലീസ് അറിയിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഫോൺ കോളുകളിൽ അന്വേഷണം

കുമാറിന്റെയും ആശയുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ഫോണുകൾ

കൂടുതൽ പരിശോധനയ്ക്കായി സൈബർ വിഭാഗത്തിന് കൈമാറും. ടവർ ലൊക്കേഷൻ ഉൾപ്പെടെ അന്വേഷിക്കും.

സുഹൃദ് വലയമില്ലാത്തയാൾ

സുഹൃദ് വലയമില്ലാത്തയാളാണ് കുമാർ. കുമാരൻ എന്നായിരുന്നു ആദ്യ പേര്. ഗസ്റ്റിൽ വിജ്ഞാപനം ചെയ്ത് മാറ്റിയാണ് കുമാർ എന്നാക്കിയത്. കുമാറിന് നാട്ടിലോ ജോലിസ്ഥലത്തോ സൗഹൃദ വലയങ്ങളില്ല. പൊതുവേ ആരോടും മിണ്ടാത്ത പ്രകൃതക്കാരനാണെന്ന് സഹപ്രവർത്തകർ പറഞ്ഞു.

സമഗ്രമായ അന്വേഷണം:ഡി.സി.പി

സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം ഡി.സി.പി വിജയ്ഭാരത് റെഡ്ഡി പറഞ്ഞു. ഫോൺ രേഖയടക്കം പരിശോധിക്കും. ആശയെ കൊലപ്പെടുത്തിയിട്ട് കുമാർ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. ഫോർട്ട് എ.സി.പി പ്രസാദിന്റെ മേൽനോട്ടത്തിൽ തമ്പാനൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY