
പത്തനംതിട്ട : സൗഹൃദം സ്ഥാപിച്ചശേഷം വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പത്തനംതിട്ട പൊലീസ് പിടികൂടി. ചെന്നീർക്കര പ്രക്കാനം കൈതവന കല്ലേത്ത് വീട്ടിൽ അജിത്ത് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ്, വാട്സാപ്പിൽ സ്ഥിരമായി സന്ദേശങ്ങൾ അയച്ച് അടുപ്പത്തിലായി. മാർച്ചിൽ പരീക്ഷ കഴിഞ്ഞ സമയത്ത് ഒരു ദിവസം ഉച്ചയോടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി, പെൺകുട്ടിയെ ബൈക്കിൽ നിർബന്ധിച്ചു കയറ്റി കോഴഞ്ചേരി നാലുമണിക്കാറ്റ് എന്ന സ്ഥലത്ത് എത്തിച്ചു.
തുടർന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പിന്നീട് ഫോട്ടോ എടുക്കുകയും ചെയ്ത പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ കവിളുകളിൽ അടിക്കുകയും ചെയ്തു. ഫോട്ടോ മോർഫ് ചെയ്തു സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി, നാലരപവൻ തൂക്കം വരുന്ന മൂന്ന് സ്വർണമാലകളും 15000 രൂപയും അപഹരിച്ചു. പൊലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |