SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; അപകടമുണ്ടാക്കിയിട്ടും പിഴയടച്ചില്ലെന്ന് പൊലീസ്

കൊച്ചി: വാഹനാപകടക്കേസിൽ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്നുകാട്ടി 63കാരൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ആലുവ അമ്പാട്ടുകാവ് കുടിലിൽവീട്ടിൽ കെ.എൻ. പങ്കജാക്ഷനാണ് നീതിതേടി കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. എളമക്കര പൊലീസിനെതിരെയാണ് ആരോപണം.

ഡിസംബർ 28ന് വൈറ്റിലയിൽനിന്ന് ആലുവ ഭാഗത്തേയ്ക്ക് ചെറു ചരക്കുവാഹനമായ എയ്‌സിൽ വരികയായിരുന്നു പങ്കജാക്ഷൻ. ഇടപ്പള്ളി കപ്പേളയ്ക്ക് സമീപത്തുവച്ച് ടയർപഞ്ചറായ ആഡംബര വോൾവോകാർ ഏയ്‌സിൽ വന്നിടിക്കുകയായിരുന്നെന്ന് പങ്ക‌ജാക്ഷൻ പറഞ്ഞു. തുടർന്ന് പൊലീസെത്തി. എന്നാൽ തന്നെ മാത്രം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും കേസെടുക്കുയും മണിക്കൂറോളം സ്റ്റേഷനിൽ ഇരുത്തിയെന്നുമാണ് 63കാരൻ പരാതിയിൽ പറയുന്നത്. പ്രമേഹരോഗിയായ തന്നെ വെള്ളംകുടിക്കാൻപോലും സമ്മതിച്ചില്ലെന്നും ആരോപിച്ചു.പൊലീസിന്റെ വി​ശദീകരണം: പങ്കജാക്ഷന്റെ എയ്‌സും വോൾവോകാറും ഒരേ ദിശയിലായിരുന്നു. ഏയ്‌സിന്റെ കമ്പിതട്ടിയാണ് കാറിന് ഏഴ് ലക്ഷത്തോളം രൂപയുടെ കേടുപാടുണ്ടായത്. പങ്കജാക്ഷന് ഇത്രയും തുക നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് വോൾവോ ഉടമയ്ക്ക് അപകടവുമായി ബന്ധപ്പെട്ട് ജി.ഡി എൻട്രി നൽകി പ്രശ്‌നം പരിഹരിച്ചു. അപകടത്തിൽ 250 രൂപ പിഴയടക്കാൻ പങ്കജാക്ഷനോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY