SignIn
Kerala Kaumudi Online
Friday, 23 October 2026 2.56 AM IST

കഞ്ചാവ് കേസിൽ 10 വർഷത്തെ തടവ് ശിക്ഷ:പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി

shafeeq

ആലുവ: കഞ്ചാവ് കേസിൽ 10 വർഷത്തെ തടവ് ശിക്ഷയ്ക്കി​ടെ പരോളി​ൽ പത്തുദി​വസത്തേക്ക് പുറത്തി​റങ്ങി​ രണ്ട് വർഷമായി​ ഒളി​വി​ൽക്കഴി​യുകയായി​രുന്ന പ്രതി​യെ പൊലീസ് പി​ടി​കൂടി​. കുപ്രസിദ്ധ ഗുണ്ട ആലുവ തായിക്കാട്ടുകര മാന്ത്രിക്കൽ കരിപ്പായി ഷഫീഖി​നെയാണ് (കടുവ ഷഫീഖ് - 40) ആലുവ പൊലീസ് സാഹസികമായി പിടികൂടിയത്. ചാലക്കുടി പൊലീസ് രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികെയാണ്

10 ദിവസത്തെ പരോളി​ലി​റങ്ങി​ മുങ്ങി​യത്.

കഴിഞ്ഞദിവസം രാത്രി ചവറുപാടം ഭാഗത്ത് ഇയാൾ ഒരു കാറിൽ ഉണ്ടെന്നറിഞ്ഞ് എസ്.ഐ നന്ദകുമാറിന്റെ നേതൃത്വത്തിൽ എത്തിയപ്പോൾ അപകടകരമായ വിധത്തിൽ കാർ പിന്നാട്ടെടുത്തു. തുടർന്ന് ഇരുട്ടിൽ മറഞ്ഞ പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

2013 മുതൽ ആലുവ പൊലീസ് സ്റ്റേഷനി​ലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതിയെ ചാലക്കുടി പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY