SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച ഒരാൾ പിടിയിൽ

photo

കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ പൊലീസിന്റെ പിടിയിലായി. ആലുംകടവ്, മുക്കേൽ വീട്ടിൽ ഷാനു (26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുൻ വിരോധത്തെ തുടർന്ന് റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ തലക്കും കൈകൾക്കും പരിക്കേറ്റു. . കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, കണ്ണൻ, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ സംഭത്തിലെ മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY