
വൈപ്പിൻ : പുതുവൈപ്പിൻ പടിഞ്ഞാറ് തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ സെന്റ് മിഖായേൽ എന്ന മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. മത്സ്യബന്ധന യാനത്തിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയിൽ 35,200 രൂപ ട്രഷറിയിൽ ഒടുക്കി. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ രാത്രികാല പട്രോളിംഗിൽ ആണ് ബോട്ട് പിടികൂടിയത്. ബോട്ട് ഉടമയ്ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് പിഴ ചുമത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയിൻമേൽ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് രാത്രികാല പട്രോളിംഗ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |