SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

മയക്കുമരുന്നുമായി ഗുണ്ടാത്തലവൻ പിടിയിൽ

1

നെയ്യാറ്റിൻകര: മയക്കുമരുന്ന് കച്ചവടത്തിനിടെ ഗുണ്ടാത്തലവൻ പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് സമീപജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തിഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. 30 ഓളം കേസുകളിലെ പ്രതിയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പ്രധാന പ്രതിയുമാണ് ശാന്തിഭൂഷൺ. കഴിഞ്ഞ ദിവസം രാത്രി 10.5 കിലോ കഞ്ചാവ് വില്പനയ്ക്കായി ആറാലുംമൂട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

പൊലീസിനെ ആക്രമിക്കൽ, വാളുകാട്ടി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പിടിച്ചുപറി, സംഘം ചേർന്ന് ആക്രമണം, അനധികൃത പണമിടപാട്, കബളിപ്പിച്ച് പണം തട്ടൽ, മയക്കുമരുന്ന് കച്ചവടം, ബിഷപ്പ് ഹൗസ് ആക്രമണം,കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി പറഞ്ഞു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർദശൻ കെ.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീൺ,എസ്.ഐ ടി.ജോസ്,​ മറ്റ് ഉദ്യോഗസ്ഥരായ സജീവ്,ജിനു കുമാരൻ നായർ,സുരോഷ് കുമാർ,അരുൺ വി.എസ്,സി.പി. പോൾ, തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY