
സംഘം പ്രസിഡന്റ് കാലടി വിജയകുമാറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വഞ്ചിനാട് ഭവന നിർമ്മാണ സഹകരണസംഘം തുറന്നു പ്രവർത്തിക്കാത്തതിൽ നിക്ഷേപകർ ഇ.ഡിയെ സമീപിക്കാനൊരുങ്ങുന്നു. സഹകരണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും സഹകരണസംഘം ഓഫീസ് ഇതുവരെ തുറന്നിട്ടില്ല. ഇതിനാൽ തങ്ങൾക്ക് യാതോരുവിവരവും അറിയാൻ കഴിയുന്നില്ലെന്ന് നിക്ഷേപകർ ആരോപിച്ചു.
സംഘം പ്രസിഡന്റ് കാലടി കെ.വിജയകുമാർ,സെക്രട്ടറി പി.ശ്രീകല,ബ്രാഞ്ച് മാനേജർ ഗോപകുമാർ,മുഖ്യ കളക്ഷൻ ഏജന്റ് യു.സുജിത എന്നിവരെയാണ് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ സംഘം പ്രസിഡന്റ് കാലടി കെ.വിജയകുമാറിനെ സബ് ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി.
വഞ്ചിയൂരിലെ 4 കോടതികളിലായി നിക്ഷേപകർ 66ഓളം കേസുകൾ നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സെർച്ച് ചെയ്തു കൊണ്ടുപോയ തങ്ങളുടെ രേഖകൾ നാളിതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും നിക്ഷേപകർ ആരോപിച്ചു. വഞ്ചിനാട് സഹകരണ സംഘത്തിന്റെ നെടുമങ്ങാട് പഴകുറ്റി,പാറശാല എന്നീ രണ്ടു ബ്രാഞ്ചുകളിലും വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |