ആലപ്പുഴ: പുന്നപ്ര പൊലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാൾക്കു വേണ്ടി പൊലീസ് അന്വേഷണം ഊജ്ജിതമാക്കി. പുന്നപ്ര തെക്ക് ഏഴാം വാർഡ് അഞ്ചിൽ വീട്ടിൽ നിയാസ്(40), അമ്പലപ്പുഴ വടക്ക് രണ്ടാം വാർഡ് കളത്തിൽ വീട്ടിൽ അൻസാർ(43) എന്നിവരാണ് അറസ്റ്റിലായത്. പുന്നപ്ര സി.ഐ ടി.എൽ.സ്റ്റെപ്റ്റോ ജോൺ (47), സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികൃഷ്ണൻ (40) എന്നിവരെയാണ് സംഘം കൈയ്യേറ്റം ചെയ്തത്. അക്രമം തടയാൻ ശ്രമിച്ച എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടി ജി.സുബീഷി (38) നും മർദ്ദനമേറ്റിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗാന്ധി സ്മരണയുമായി ബന്ധപെട്ട് പുന്നപ്ര കുറവൻതോട് എ.ഐ.വൈ.എഫ് നടത്തിയ പരിപാടി അലങ്കോലപ്പെടുത്തുകയും കൊടിനശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ പൊലീസ് കേസ് എടുത്തു. പ്രതികൾ ഒളിവിലാണ്. വിവരമറിഞ്ഞ് എത്തിയ പൊലീസ് പ്രശ്നം രമ്യതയിൽ എത്തിക്കുന്നതിനിടെ ചിലർ സംഘടിച്ചെത്തി സംഘർഷം ഉണ്ടാക്കുയായിരുന്നു. ഇതിനിടെയാണ് പൊലീസിനെ കൈയ്യേറ്റം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |