SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ഓ​പ്പ​റേ​ഷ​ൻ​ ​ക്ലീ​ൻ: ഒരു ബംഗ്ലാദേശി കൂടി പൊലീസ്  പിടിയിൽ

suman-haladar

വൈ​പ്പി​ൻ​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​ക്ലീ​ൻ​ ​പ്ര​കാ​രം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഒ​രു​ ​ബം​ഗ്ലാ​ദേ​ശി​ ​കൂ​ടി​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​ ​എ​ട​വ​ന​ക്കാ​ട് ​ഭാ​ഗ​ത്ത് ​നി​ന്ന് ​സു​മ​ൻ​ ​ഹ​ലാ​ദാ​റി​നെ​യാ​ണ് ​(22​)​ ​ഞാ​റ​ക്ക​ൽ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​ബം​ഗ്ലാ​ദേ​ശ് ​-​ ​ഇ​ന്ത്യാ​ ​അ​തി​ർ​ത്തി​യി​ലെ​ ​പു​ഴ​ ​ക​ട​ന്നാ​ണ് ​ഇ​യാ​ൾ​ ​ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​ത്.​ ​


പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ത​ങ്ങി​യ​ ​ശേ​ഷ​മാ​ണ് ​ഞാ​റ​യ്ക്ക​ലി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​കാ​ണ​പ്പെ​ട്ട​ ​ആ​ധാ​ർ​ ​കാ​ർ​ഡു​ൾ​പ്പ​ടെ​യു​ള്ള​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ചു​ ​വ​രു​ന്നു.​ ​ഏ​ജ​ന്റാ​ണ് ​രേ​ഖ​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കി​യ​തെ​ന്ന് ​ഇ​യാ​ൾ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​ഇ​വി​ടെ​ ​സ​ഹാ​യി​ച്ച​വ​രെ​ക്കു​റി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​


​ഇ​തോ​ടെ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ക്ലീ​ൻ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​റൂ​റ​ൽ​ ​ജി​ല്ല​യി​ൽ​ ​പി​ടി​കൂ​ടി​യ​ ​ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ​ ​എ​ണ്ണം​ 35​ ​ആ​യി.​ ​
ക​ഴി​ഞ്ഞ​ ​ദി​വ​സം​ 27​ ​ബം​ഗ്ലാ​ദേ​ശി​ക​ളെ​ ​പ​റ​വൂ​രി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​മു​ന​മ്പം​ ​ഡി​വൈ.​എ​സ്.​പി​ ​എ​സ്.​ജ​യ​കൃ​ഷ്ണ​ൻ,​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സു​നി​ൽ​ ​തോ​മ​സ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​സം​ഘ​മാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ണ്ടാ​യി​രു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY