കൊടുങ്ങല്ലൂർ: മാദ്ധ്യമങ്ങളിൽ വിദേശ ടൂറിന്റെ പരസ്യം നൽകി കൊടുങ്ങല്ലൂർ സ്വദേശികളുടെ പണം തട്ടിയ ആൾ അറസ്റ്റിൽ. യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കോടിയൻ ലോറൻ ചാർളി വർഗ്ഗീസിനെയാണ് (51) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബി.കെ.അരുൺ ആണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മേത്തല എലിശ്ശേരിപ്പാറ സ്വദേശികളായ അശോകൻ, സുഹൃത്തുക്കളായ വിജയൻ, രങ്കൻ എന്നിവർ വിനോദയാത്രയ്ക്കായി 9 ലക്ഷത്തോളം രൂപ നൽകി. തട്ടിപ്പിനുശേഷം ഇയാൾ ഒളിവിൽ താമസിച്ചുവരികയായിരുന്നു. വിനോദയാത്ര സ്ഥാപനം അന്വേഷിച്ചുചെന്നപ്പോൾ സ്ഥാപനം പൂട്ടിയതായി കണ്ടെത്തി. തുടർന്ന് അശോകൻ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. ചാർളിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ട്. എസ്.ഐ സാലിം കെ. സജിൽ,എ.എസ്.ഐ ഷഫീർ ബാബു, ഉദ്യോഗസ്ഥനായ ജോസഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |