
കൊച്ചി: അനധികൃതമായി കേരളത്തിൽ താമസിച്ച ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു. ബംഗ്ലാദേശ് ബഗർഹട്ട് സ്വദേശി അൽ അമീൻ ഷെയ്ക്ക്, ഭാര്യ ജോസ്‌ന അക്തർ എന്നിവരെയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ടേട്ട് (സാമ്പത്തിക കുറ്റങ്ങൾ) കോടതി രണ്ടുവർഷം തടവിനും 10000രൂപ പിഴഅടക്കുവാനും ശിക്ഷിച്ചത്.
2023 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിൻ ഷിപ്പ‌്‌യാർഡിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിനായി അതിക്രമിച്ച് കടന്ന അൽ അമീൻ ഷെയ്കിനെതിരെ എറണാകുളം സൗത്ത് പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇയാൾ ബംഗ്ലാദേശുകാരനാണെന്ന് അറിയുന്നത്. തുടർന്നാണ് ഭാര്യയേയും പിടികൂടിയത്. അൽ അമീൻ ഷെയ്ക്കിനെ വിയ്യൂർ സെൻട്രൽ ജയിലിലും ജോസ്ന അക്തറിനെ വിയ്യൂർ വനിതാ ജയിലിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |