SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

മലേഷ്യൻ ട്രിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

ashwathi

തിരുവനന്തപുരം: മലേഷ്യൻ ട്രിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ.ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന കെ.ടി.ഇ ഹോളിഡേ ആൻഡ് ലെയ്സ്വർ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരായ ആര്യനാട് പാലൈക്കോണം ചാമവിള പുത്തൻവീട്ടിൽ നിന്ന് കൊല്ലം തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ കാർത്തികവീട്ടിൽ താമസിക്കുന്ന സുനിൽകുമാർ (50),വട്ടിയൂർക്കാവ് പി.ടി.പി ടി.സി 35/234 ശാരദ വീട്ടിൽ അശ്വതി (40) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ 3.95 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസിൽ സ്ഥാപനയുടമ ചാർളി നേരത്തെ അറസ്റ്റിലായിരുന്നു.

മൂന്ന് കേസുകൾ മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാലാമത്തെ കേസിലാണ് ഈ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.ഡി.സി.പി ബി.വി.വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,ഷിജു,ഷെഫിൻ,ആശചന്ദ്രൻ,സി.പി.ഒമാരായ ബിജു,അനീഷ്,രഞ്ജിത്,ശരത്,രാജേഷ്,അരുൺ ദേവ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY