
കൊട്ടാരക്കര: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മൈലം കുറ്റിവിള വീട്ടിൽ ബി.മോനിയെയാണ്(26) കൊട്ടാരക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മോനി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മാസം മുൻപ് കഞ്ചാവിന്റെ വിത്ത് വീട്ടിലെ ചെടിച്ചട്ടിയിൽ നട്ടുവളർത്തുകയായിരുന്നു. സ്വന്തം ഉപയോഗത്തിനാണ് ആറ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതെന്നാണ് പ്രതി പറഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോനി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ റേഞ്ച് ഇൻസ്പക്ടർ കെ.ബാബു പ്രസാദും അസി.എക്സൈസ് ഇൻസ്പക്ടർമാരായ പി.പ്രശാന്തും പി.സുജിത് കുമാറുമടങ്ങുന്ന സംഘമെത്തിയാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |