
ആലപ്പുഴ:പൊതുസ്ഥലത്ത് മദ്യപാനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയെ മൂന്ന് വർഷം തടവിനും പതിനയ്യായിരം രൂപാ പിഴയടക്കാനും ശിക്ഷിച്ചു. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ വീട്ടിൽ സുധീറിനെയാണ് (38) ഴ ജില്ലാ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖ ലോറിയൻ ശിക്ഷിച്ചത്. പുന്നപ്ര പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കേസിലെ രണ്ടാം പ്രതി തൻസ് വിചാരണ ഘട്ടത്തിൽ ഒളിവിൽ പോയതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഹാരിസ്, ബിപിൻദാസ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ബൈക്ക് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ വണ്ടാനം കാട്ടുമ്പുറം പള്ളിക്ക് സമീപം പൊതുസ്ഥലത്ത് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നു. ഹാരിസിന്റെ വലതുകാലിന്റെ തള്ളവിരലിന് അസ്ഥിക്ക് പൊട്ടലുണ്ടായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീൺ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ പി.എ.അനീഷ്, വി.അനിൽ കുമാർ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |