SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

കുറ്റകൃത്യങ്ങളിൽ നടുങ്ങി പത്തനംതിട്ട, 53 ദിവസം, 57 കേസുകൾ

crime

പത്തനംതിട്ട : 2005 ജില്ലയ്ക്ക് കുറ്റകൃത്യങ്ങളുടെ വർഷമാകുകയാണോ ?. പുതുവർഷം പിറന്ന് 53 ദിവസങ്ങൾ പിന്നിടുമ്പോൾ കൊലപാതകം ഉൾപ്പടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണം 57 ആണ്. ഇതിൽ പീഡനക്കേസുകളും ഏറെയുണ്ട്. 22 പീഡനക്കേസുകളിൽ 16 എണ്ണവും പോക്സോക്കേസുകൾ എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയുമാണ്. മാതാവിന്റെ ഒത്താശയോടെ നടന്ന പീഡനത്തിന് ഇരയായത് രണ്ടു കുട്ടികളാണ്. സംസ്ഥാനത്ത് കൂടുതൽ പേർ പ്രതികളായ പീഡനക്കേസും പത്തനംതിട്ടയിൽ ഇൗ വർഷം റിപ്പോർട്ട് ചെയ്യുകയുണ്ടായി. കായിക താരവും ദളിത് വിദ്യാർത്ഥിയുമായ പെൺകുട്ടിയുടെ പരാതിയിൽ 62 പേർക്കെതിരെ പൊലീസ് കേസെടുത്തു. അടൂരിലും നിരവധി പേർ പ്രതിയായ പോക്സോക്കേസ് റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ആൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവങ്ങളുമുണ്ടായി. റാന്നിയിൽ സി.െഎ.ടി.യു പ്രവർത്തകന്റെ കൊലപാതകവും ജില്ലയെ ഞെട്ടിച്ചു. ലഹരി, കാപ്പാ, പോക്സോ, മോഷണം, കത്തിക്കുത്ത് തുടങ്ങിയ കേസുകൾ ജില്ലയിൽ പതിവാണ്.

2025ൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ക്രിമിനൽ കേസ് : 57

പീഡനക്കേസുകൾ - 22

പോക്സോ കേസുകൾ : 16

2024ലെ പോക്സോ കേസുകൾ : 162

കനത്ത ശിക്ഷ, എന്നിട്ടും പോക്സോ...

ഈ വർഷം ഇതുവരെ എട്ടു പോക്സോ കേസുകളുടെ വിധി വന്നു. രണ്ട് വർഷം മുതൽ 75 വർഷം വരെ ശിക്ഷാവിധി പറഞ്ഞ കേസുകളുണ്ടെങ്കിലും ദിനംപ്രതി പോക്സോ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. കുട്ടികളെ ഉപദ്രവിച്ചാൽ പ്രശ്നമില്ലെന്ന് കരുതുന്നവർക്കുള്ള താക്കീതാണ് ഓരോ വിധിപ്രസ്താവമെങ്കിലും പോക്സോ കേസുകൾ വീണ്ടും ആവർത്തിക്കുകയാണ്. പോക്സോ കുറ്റകൃത്യങ്ങളിലുള്ള ശിക്ഷകളെ കുറിച്ച് പലർക്കും ശരിയായ ധാരണയില്ലാത്തതും കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നു.

2025ൽ ഇതുവരെയുണ്ടായ

പോക്സോ കേസ് വിധികൾ

1. പെൺകുട്ടിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ വൃദ്ധന് രണ്ടുവർഷവും മൂന്നുമാസവും കഠിനതടവ്

2. ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും

3. പത്തുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 60കാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും

4. പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

5. തിരുവല്ല പൊലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ 10 വർഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചു.

6. കീഴ്‌വായ്‌പ്പൂർ പൊലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 75,000 രൂപയും ശിക്ഷ വിധിച്ചു.

7. മാനസിക വളർച്ചയില്ലാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും.

8. അഞ്ചുവർഷം ബാലികയെ പീഡിപ്പിച്ച യുവാവിന് 73 വർഷം കഠിന തടവും മൂന്നര ലക്ഷം പിഴയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY