
വിഴിഞ്ഞം:രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ 2 ട്രോളർ ബോട്ടുകളും 3 വള്ളങ്ങളും മറൈൻ എൻഫോഴ്സ്‌മെന്റ് പിടികൂടി. തമിഴ്നാട് ചിന്നത്തുറ സ്വദേശിയായ ബനിറ്റോ,തൂത്തൂർ സ്വദേശി നസിയൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകൾ. മറൈൻ ആംബുലൻസിൽ നടത്തിയ പട്രോളിംഗിൽ വിഴിഞ്ഞത്തുനിന്നും 5 കിലോമീറ്റർ ഉള്ളിലായി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബോട്ടുകൾ പിടിയിലായത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ സി.പി.ഒ ടിജു,ലൈഫ് ഗാർഡുമാരായ യൂജിൻ ജോർജ്,ഫ്രഡി മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ,എൻജിനിയർ അരവിന്ദൻ,ക്രൂമാരായ അഭിരാം,അഭിമന്യൂ,നേഴ്സ് കുബർട്ടിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |