SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതെ വിട്ട കേസ്, സർക്കാർ അപ്പീൽ പോകണമെന്ന് സാക്ഷി

പാറശാല: പിതാവിനെ കൊലപ്പെടുത്തിയ മകനെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമെന്നാവശ്യപ്പെട്ട് സാക്ഷിയായ വനിതാ ഡോക്ടർ. പാറശാല ഗവ.താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗം മെഡിക്കൽ ഓഫീസറായ ഡോ.ലീന വിശ്വനാണ് ഇതുസംബന്ധിച്ച കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജിക്ക് നൽകിയത്.ഈ കത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പൊലീസ് മേധാവിക്ക് കൈമാറി.

2016 ഡിസംബർ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കാരോട് വില്ലേജിൽ ഊരമ്പ് കുഴിഞ്ഞാൻവിളയിൽ താഴവിള വീട്ടിൽ തങ്കപ്പനെ മകൻ കമ്പികൊണ്ട് തലയ്ക്ക്ടിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ രാത്രി 1ഓടെ പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടർക്ക് മുന്നിലെത്തിച്ചു. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നൽകുന്നതിനിടെ രോഗി ഛർദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.പിറ്റേന്ന് ഉച്ചയോടെ ഇയാൾ മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതുകാരണം മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പ്രതിയെ വെറുതെ വിട്ടത്.
ഈ ഉത്തരവിനെതിരെ അപ്പീൽ പോകണമെന്നാണ് തങ്കപ്പന് പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ വനിതാ ഡോക്ടർ ആവശ്യപ്പെടുന്നത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ.കുളത്തൂർ ജയ്‌സിങ് മുഖേനയാണ് വനിതാ ഡോക്ടർ പ്രോസിക്യൂഷൻ ഡയറക്ടറേറ്റിനെ സമീപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY