SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

അനധികൃത പാർക്കിംഗ് : 15 ഗ്യാസ് ടാങ്കറുകൾക്കെതിരെ കേസ്

തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ അനധികൃതമായി പാർക്ക് ചെയ്ത 15ഓളം ഗ്യാസ് ടാങ്കർ ലോറികൾക്കെതിരെ പൊലീസ് കേസെടുത്തു. ഗ്യാസ് ടാങ്കർ ലോറികൾ പതിവായി ആറുവരിപ്പാതയിലും സർവീസ് റോഡിലും പാർക്ക് ചെയ്യുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചേളാരി ഭാഗത്ത് റോഡിന് കിഴക്കു വശം ആറുവരിപ്പാതയിൽ നിന്നും സർവീസ് റോഡിലേക്ക് വേഗത കുറച്ച് പ്രവേശിക്കാനുള്ള ട്രാക്കിൽ പൂർണമായും കൈയേറി പതിനഞ്ചോളം ടാങ്കർ ലോറികളാണ് പാർക്ക് ചെയ്തിരുന്നത്.

ഇത്തരം അനധികൃത പാർക്കിങ്ങിനെതിരെ നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും പൊലിസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇതിനെതിരെ ജനകീയമായി നേരിടാനെത്തിയ എൻ.എച്ച് സംരക്ഷണ സമിതി ഭാരവാഹികളും പൊതു പ്രവർത്തകരുമായ മുഹമ്മദ് ബാബു കോഹിനൂർ, പ്രതീപ് മേനോൻ, ആച്ചപ്പറമ്പൻ അമീർ എന്നിവർ ഇന്നലെ തേഞ്ഞിപ്പലം പൊലിസിലും എൻ.എച്ച് അതോറിറ്റിയേയും ശക്തമായ രീതിയിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് എൻ.എച്ച് ഉദ്യോഗസ്ഥരും തേഞ്ഞിപ്പലം എസ്.ഐ എ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തി. പാർക്ക് ചെയ്ത മുഴുവൻ വാഹനങ്ങൾക്കെതിരെയും തൽസമയം തന്നെ കേസുടുത്ത് പിഴയടക്കാൻ ഓൺലൈനിൽ നോട്ടീസ് അയക്കുകയും ചെയ്തു. ഐ.ഒ.സിയിലേക്ക് വരുന്ന ലോറികൾ റോഡോരങ്ങളിൽ പാർക്ക് ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകാൻ ഐ.ഒ.സി അധികൃതരുമായി ബന്ധപ്പെട്ട് പൊലിസ് നിർദേശം നൽകുകയും ചെയ്തു. എന്നാൽ ഇത്തരത്തിൽ ആറുവരിപ്പാതയിലും സർവീസ് റോഡിലും ടാങ്കർ ലോറികളും മറ്റു ചരക്കു ലോറികളും തുടർന്നും അനധികൃതമായി പാർക്ക് ചെയ്താൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇതിനെ ജനകീയമായി നേരിടുമെന്ന് എൻ.എച്ച് സംരക്ഷണ സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY