ആലപ്പുഴ: വീട് ഒറ്റിക്ക് നൽകാമെന്ന് പറഞ്ഞ് പൊലീസ് ഇൻസ്‌പെക്ടർ10 ലക്ഷം തട്ടിയതായി ആക്ഷേപം. കായംകുളം ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ എഫ്.മുംതാസാണ് കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചത്.
വീടും പുരയിടവും മറ്റൊരാൾക്ക് വിൽപ്പന നടത്തിയ വിവരം മറച്ചുവച്ച്, ഒറ്റിക്ക് നൽകാമെന്നു പറഞ്ഞ് പല തവണയായി 10 ലക്ഷം രൂപ പൊലീസുദ്യോഗസ്ഥനും ഭാര്യയും ചേർന്ന് തട്ടിയെടുത്തെന്നാണ് മുംതാസിന്റെ ആരോപണം. പണം നൽകിയിട്ട് വസ്തു ചോദിച്ചപ്പോൾ അസഭ്യം പറയുകയും മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മുംതാസ് പറഞ്ഞു. എം.താജുദ്ദീൻ, എം.ഇർഷാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, വ്യക്തിവൈരാഗ്യം കാരണമാണ് തനിക്കെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നതെന്നും, ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വനിതാസെല്ലിലും ആലപ്പുഴ എസ്.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും നിലവിൽ അന്വേഷണ വിധേയമായി സസ്പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |