SignIn
Kerala Kaumudi Online
Friday, 23 October 2026 6.37 PM IST

14 കാരന് മർദ്ദനം  : പിതാവ് അറസ്റ്റിൽ

കോന്നി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14കാരന് മർദ്ദനമേറ്റ സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു . കൂടൽ നെല്ലിമുരുപ്പ് മാങ്കുഴിയിൽ രാജേഷ് ( 45) നെയാണ് അറസ്റ്റുചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിലെത്തി തന്നെയും 14 കാരനെയും അനുജനെയും മർദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. പിതാവിന്റെ മർദ്ദനം സഹിക്കവയ്യാതെ അമ്മയുടെ വീട്ടിൽ എത്തിയ വിദ്യാർത്ഥിയെ അവിടെയെത്തി ഇയാൾ ബെൽറ്റ്‌ കൊണ്ടും മരത്തിന്റെ തൊലി കൂട്ടിക്കെട്ടിയും മർദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കുട്ടിയുടെ അമ്മ പുറത്തുവിടുകയായിരുന്നു. വീട്ടിൽ എത്തി ഭാര്യയുമായി വഴക്കിട്ടു ബഹളമുണ്ടാക്കിയപ്പോൾ, കട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടി ഉറക്കമുണർന്ന് വഴക്കുണ്ടാക്കല്ലേ എന്നു പറഞ്ഞപ്പോൾ ഇയാൾ തല്ലുകയായിരുന്നു.

പിന്നീട് പുറത്തിറങ്ങി മരത്തിന്റെ തൊലി കൂട്ടിക്കെട്ടി വീണ്ടും തല്ലി. കട്ടിലിൽ നിന്നും താഴെയിട്ടശേഷം മർദ്ദനം തുടർന്നു. മിക്ക ദിവസവും രാത്രി വീട്ടിൽ വന്ന് അമ്മയെയും അനുജനെയും ഉപദ്രവിക്കാറുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. മുൻപ് ഒരിക്കൽ ഇയാളുടെ തല്ലുകൊണ്ട് താഴെ വീണ ഭാര്യ അബോധാവസ്ഥയിലായതിനെ തുടർന്ന് അയൽവാസികൾ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചതായും കുട്ടി വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY