
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കൊണ്ടോട്ടി പുളിക്കൽ മിനി എസ്റ്റേറ്റ് സ്വദേശി പാലംകുളങ്ങര വീട്ടിൽ ഹരീഷ് എന്ന അനിൽ (48), മേലാറ്റൂർ തച്ചിങ്ങനാടം ഒറവംപുറം സ്വദേശി കിഴക്കുംപറമ്പൻ വീട്ടിൽ മുഹമ്മദ് നിഷാം (25), പരപ്പനങ്ങാടി നെടുവ സ്വദേശി വലിയ പറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (27), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (24) എന്നിവരെ കാപ്പ നിയമം ചുമത്തി നാടുകടത്തി. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഹരീഷ്. കൊലപാതകം, മയക്കുമരുന്ന് വിൽപ്പന കേസുകളിലെ പ്രതിയാണ് മുഹമ്മദ് നിഷാം. മുഹമ്മദ് ഷഫീഖ് പണത്തിനായി തട്ടികൊണ്ടുപോവൽ, കവർച്ച, ക്വട്ടേഷൻ കേസുകളിലും സുബിജിത്ത് തട്ടികൊണ്ട് പോവൽ, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കേസുകളിലും പ്രതിയാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഹരിശങ്കറാണ് ഉത്തരവിറക്കിയത്. സുബിജിത്തിനെതിരെ ഒരു വർഷത്തേക്കും ഹരീഷ്, മുഹമ്മദ് നിഷാം, മുഹമ്മദ് ഷഫീഖ് എന്നിവർക്കെതിരെ ആറ് മാസത്തേക്കുമാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |