
ആലപ്പുഴ: കലവൂർ സ്വദേശിയായ യുവാവിനെ 25 കിലോ കഞ്ചാവുമായി ആലുവാ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. മണ്ണഞ്ചേരി 22ാം വാർഡിൽ അയ്യങ്കാളി ജംഗ്ഷന് സമീപം ഷാബൈത്തിൽ വീട്ടിൽ ഷഹൻ ഷാ (26) ആണ് പിടിയിലായത്. ഒരാൾ കൂടുതൽ ബാഗുകൾ ട്രെയിനിൽ നിന്നും ഇറക്കുന്നത് കണ്ട് സംശയം തോന്നിയ റെയിൽവേ ക്രൈംബ്രാഞ്ച് വിഭാഗമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്ഥലത്തെത്തിയ എക്സൈസിന് കേസ് കൈമാറി. തുടർച്ചയായി ഇയാൾ ഭുവനേശ്വറിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആലപ്പുഴയിലും എറണാകുളത്തും പരിസരപ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും കഞ്ചാവ് വിറ്റു വരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |